കോഴിക്കോട്: കൊയിലാണ്ടിയില്‍ പ്രണയിച്ച് വിവാഹം കഴിച്ചവര്‍ക്ക് നേരെ ഗുണ്ടാസംഘത്തിന്റെ ആക്രമണം. വ്യാഴാഴ്ച(03/12/20) വൈകിട്ടാണ് സംഭവം. ആക്രമണത്തില്‍ വരനും സുഹൃത്തുക്കള്‍ക്കും പരുക്കേറ്റു. മുഹമ്മദ് സ്വാലിഹ് എന്ന യുവാവ് പ്രദേശത്തെ ഒരു പെണ്‍കുട്ടിയെ പ്രണയിച്ച് വിവാഹം കഴിച്ചതാണ് പ്രശ്നത്തിനു കാരണം. ബന്ധുക്കള്‍ എതിര്‍ത്തതിനെത്തുടര്‍ന്ന് റജിസ്റ്റര്‍ വിവാഹമായിരുന്നു ഇരുവരും നടത്തിയത്. പെണ്‍കുട്ടിയുടെ അമ്മാവന്‍മാരായ കബീര്‍, മന്‍സൂര്‍ എന്നിവരാണ് വാഹനം തടഞ്ഞ് വരനെ വെട്ടിപ്പരിക്കേല്‍പിച്ചത്. ആക്രമണത്തില്‍ വരന്റെ സുഹൃത്തുക്കള്‍ക്കും പരുക്കേറ്റു.
വടിവാള്‍ ഉള്‍പ്പടെയുള്ള ആയുധങ്ങള്‍ ഉപയോഗിച്ചാണ് സംഘം വിവാഹസംഘത്തെ ആക്രമിച്ചത്. പട്ടാപ്പകല്‍ നാട്ടുകാര്‍ നോക്കിനില്‍ക്കെയായിരുന്നു എട്ടംഗസംഘത്തിന്റെ ആക്രമണം. കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ തന്നെയാണ് സംഘം ആക്രമണം നടത്തിയതെന്ന് നാട്ടുകാര്‍ പറയുന്നു.