ബുറെവി ചുഴലിക്കാറ്റ് , അതീവ ജാഗ്രത വേണമെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: ബുറെവി ചുഴലിക്കാറ്റ് തിരുവനന്തപുരം കൊല്ലം ജില്ലകളുടെ അതിര്‍ത്തിയില്‍ പ്രവേശിക്കാന്‍ സാധ്യത. തൂത്തുക്കുടിയില്‍ നിന്ന് തിരുനല്‍വേലി കടന്നാണ് കേരളത്തിലെത്തുന്നത്. ഡിസംബര്‍ നാലിന് രാവിലെ രാവിലെ തമിഴ്‌നാട് തീതത്തെത്തി ശകതി കുറഞ്ഞ് അതിതീവ്ര ന്യൂന മര്‍ദ്ദമായി മാറി തെക്കന്‍ കേരളം വഴി അറബിക്കടലിലേക്ക് പോകുമെന്നാണ് വിവരം. തിരുവനന്തപുരം ,കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ ശക്തമായ കാറ്റിനും മഴക്കും സാധ്യതയുണ്ട്.

തിരുവനന്തപുരം ജില്ലയുടെ തെക്കേയറ്റത്തുകൂടി ചുഴലിക്കാറ്റ് കടന്നുപോകുമെന്നാണ് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ നേരത്തേ അറിയിച്ചിരുന്നത്. വ്യാഴാഴ്ച രാത്രിയോടെയോ വെളളിയാഴ്ച പുലര്‍ച്ചെക്കോ ബുറെവി കേരളത്തിലൂടെ പോകും . ഇപ്പോഴുളള കാലാവസ്ഥാ മുന്നറിയിപ്പനുസരിച്ച് മണിക്കൂറില്‍ 90 കിലോമീറ്റര്‍ വരെ വേഗതയുളള കാറ്റിനും അതിശക്തമായ മഴക്കും സാധ്യതയുണ്ട്. തിരുവനന്തപുരം ജില്ലയിലെ 43 വില്ലേജുകളില്‍ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തി.

തിരുവനന്തപുരം, കൊല്ലം പത്തനംംതിട്ട ,ഇടുക്കി ജില്ലകളിലാണ് അതിശക്തമായ മഴ പ്രതീക്ഷിക്കുന്നത്. ആലപ്പുഴ കോട്ടയം എറണാകുളം തൃശൂര്‍ പാലക്കാട് ജില്ലകളിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തെക്കന്‍ കേരളത്തിനൊപ്പം മദ്ധ്യ കേരളത്തിലും വരുന്ന മണിക്കൂറുകളില്‍ ശക്തമായ മഴകിട്ടും തിരുവനന്തപുരം ,കൊല്ലം, പത്തനംതിട്ട,ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ തിരുവനന്തപുരം ,കൊല്ലം ,പത്തനംതിട്ട ആലപ്പുഴ ജില്ലകളില്‍ റെഡ് അലര്‍ട്ടാണ് . ദേശീയ ദുരന്ത നിവാരണ സേനയെ എല്ലാ തെക്കന്‍ ജില്ലകളിലും ഇടുക്കിയിലും വിന്യസിപ്പിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →