ജുഡീഷ്യറിയിലെ സ്ത്രീ പ്രാതിനിധ്യം വര്‍ധിപ്പിക്കണമെന്ന് സുപ്രിംകോടതിയോട് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍

ന്യൂഡല്‍ഹി: ജുഡീഷ്യറിയിലെ സ്ത്രീ പ്രാതിനിധ്യം വര്‍ധിപ്പിക്കണമെന്ന് സുപ്രിംകോടതിയോട് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍.
ജുഡീഷ്യറി അംഗങ്ങള്‍ക്കിടയില്‍ കൂടുതല്‍ ലിംഗ സംവേദനക്ഷമത ആവശ്യമാണെന്ന് ഊന്നിപ്പറഞ്ഞ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ ”ജുഡീഷ്യറിയിലെ സ്ത്രീകളുടെ പ്രാതിനിധ്യം മെച്ചപ്പെടുത്തുന്നതിലൂടെ, ലൈംഗിക അതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ കൂടുതല്‍ സന്തുലിതവും സഹാനുഭൂതിയും നിറഞ്ഞ സമീപനം കൊണ്ടുവരാനാവുമെന്നും വ്യക്തമാക്കി. മധ്യപ്രദേശ് ഹൈക്കോടതിയുടെ ജാമ്യ വ്യവസ്ഥയ്ക്കെതിരായ ഹര്‍ജി പരിഗണിക്കുന്നതിന് സുപ്രീംകോടതിയില്‍ രേഖാമൂലം സമര്‍പ്പിച്ച അപ്പീലിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. സ്ത്രീയോട് മോശമായി പെരുമാറിയ പ്രതിയോട് ഇരയുടെ വീട് സന്ദര്‍ശിച്ച് ഒരു രാഖി കെട്ടാന്‍ കോടതി നിര്‍ദേശിച്ച സംഭവത്തിലാണ് എജിയുടെ ഹര്‍ജി.

ലൈംഗിക പീഡനക്കേസുകളില്‍ സ്ത്രീ വുരുദ്ധമായ ഉത്തരവുകള്‍ പുറപ്പെടുവിക്കാതിരിക്കാന്‍ ”പഴയ സ്‌കൂളില്‍(യാഥാസ്ഥികര്‍)” നിന്നുള്ളവരും ”പുരുഷാധിപത്യ” സ്വഭാവവുമുള്ള ജഡ്ജിമാര്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നും വേണുഗോപാല്‍ ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍ക്കര്‍, എസ് രവീന്ദ്ര ഭട്ട് എന്നിവര്‍ക്ക് സമര്‍പ്പിച്ച ഹര്‍ജിയില്‍ വ്യക്തമാക്കി. ലിംഗ സംവേദനക്ഷമതയെക്കുറിച്ച് എല്ലാ അഭിഭാഷകര്‍ക്കും നിര്‍ബന്ധിത പരിശീലനം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യയിലുടനീളം ഹൈക്കോടതികളിലും സുപ്രീം കോടതിയിലും 1,113 ജഡ്ജിമാര്‍ അനുവദിച്ചതില്‍ 80 വനിതാ ജഡ്ജിമാര്‍ മാത്രമേയുള്ളൂ. ഈ 80 വനിതാ ജഡ്ജിമാരില്‍ രണ്ടുപേര്‍ മാത്രമാണ് സുപ്രീം കോടതിയില്‍ ഉള്ളത്, മറ്റ് 78 പേര്‍ വിവിധ കോടതികളിലാണെന്നും ജുഡീഷ്യറിയിലെ കുറഞ്ഞ സ്ത്രീ പ്രാതിനിധ്യത്തെ എടുത്ത് കാണിച്ചക്കവേ അദ്ദേഹം പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →