അമ്മ മരിച്ചത്‌ പട്ടിണി കിടന്നാണെന്ന്‌ മകളുടെ പരാതി

കോഴിക്കോട്‌: അമ്മ മരിച്ചത്‌ മകന്‍ പട്ടിണിക്കിട്ടതിനെ തുടര്‍ന്നാണെന്ന്‌ പരാതിയുമായി മകള്‍. മകളും ഭര്‍ത്താവുമടങ്ങുന്ന ബന്ധുക്കളാണ്‌ കസ്‌ബ പോലീസ്‌ സ്‌റ്റേഷനില്‍ പരാതി നല്‍കിയത്‌. ജയില്‍ റോഡ്‌ സ്‌പാന്‍ ഹോട്ടലിന്‌ സമീപം താമസിക്കുന്ന സുമതി വി. കമ്മത്ത്‌(70 ) ആണ്‌ ചൊവ്വാഴ്ച (01/12/2020) പുലര്‍ച്ചെ സ്വകാര്യ ആശുപത്രിയില്‍ മരണപ്പെട്ടത്‌. ബന്ധുക്കള്‍ നല്‍കിയപരാതിയെ തുടര്‍ന്ന്‌ പോലീസ്‌ കേസെടുത്തു.

കഴിഞ്ഞ ദിവസം അവശ നിലയിലായ സുമതിയെ മകള്‍ ജ്യോതിയും മകന്‍ രമേശനും ചേര്‍ന്നാണ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. ദിവസങ്ങളായി സുമതി ഭക്ഷണം കഴിച്ചിട്ടില്ലെന്ന്‌ ആശുപത്രി അധികൃതര്‍ അറിയിച്ചതായി മകളുടെ ഭര്‍ത്താവ്‌ രാജീവ്‌ പറഞ്ഞു. മകന്‍ ദേഹോപദ്രവം ചെയ്‌തിരുന്നെന്നും ഭക്ഷണം നല്‍കിയിരുന്നില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു.

മൂന്നുമാസം മുമ്പാണ്‌ ‌ സുമതിയെ മംഗലാപുരത്തുളള മകളുടെ സമീപത്തുനിന്ന്‌ മകന്‍ കോഴിക്കോട്ടേക്ക്‌ കൊണ്ടുവന്നത്‌. കോവിഡായതിനാല്‍ മറ്റുമക്കള്‍ക്ക്‌ വന്ന്‌ കാണാനും കഴിഞ്ഞിരുന്നില്ല എന്നാല്‍ ഫോണിലൂടെ സംസാരിക്കുന്നതിനിടെ സുമതിക്ക്‌ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന്‌ തോന്നിയാണ്‌ നാട്ടിലെത്തിയതെന്ന്‌ മക്കള്‍ പറയുന്നു. രമേശിന്റെ പ്രതികരണം ലഭ്യമല്ല . ഭര്‍ത്താവ്‌ പരേതനായ വരദരാജ്‌ കമ്മത്ത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →