കൊല്ലം: തീരമേഖലയാകെ ബുറേവി ഭീതിയിൽ ആശങ്കയുടെ മുൾമുനയിൽ നിൽക്കുമ്പോൾ കൊല്ലം നീണ്ടകര, ശക്തികുളങ്ങര ഭാഗത്ത് നിന്ന് മത്സ്യ ബന്ധനത്തിന് പോയ ബോട്ടുകള്‍ തിരികെ എത്തിയില്ല. 25-ഓളം ബോട്ടുകള്‍ ഉള്‍ക്കടലിലാണ്. ഇവരെ തിരികെ എത്തിക്കാനുള്ള ശ്രമങ്ങള്‍ കോസ്റ്റല്‍ പോലീസ് ആരംഭിച്ചു.
ബോട്ടുകളോട് തിരികെ വരാന്‍ കോസ്റ്റല്‍ പോലീസ് ആവശ്യപ്പെട്ടിട്ടും തൊഴിലാളികള്‍ വിസമ്മതിക്കുകയായിരുന്നു എന്നാണ് വിവരം. നിലവിൽ ഇവരുമായി ബന്ധപ്പെടാൻ സാധിക്കുന്നില്ല എന്നും റിപ്പോർട്ടുണ്ട്.
തെക്കന്‍ കേരളം, തെക്കന്‍ തമിഴ്നാട് തീരങ്ങളില്‍ എന്നിവിടങ്ങളിൽ അതിശക്തമായ മഴയ്ക്കും ചുഴലിക്കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.

