കൊവാക്സിന്‍ മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണം ബുധനാഴ്ച(02/12/2020) മുതല്‍ ബെംഗളൂരുവില്‍

ബെംഗളൂരു: ബെംഗളൂരുവിലെ വൈദേഹി മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിയില്‍ ബുധനാഴ്ച(02/12/2020) മുതല്‍ ഭാരത് ബയോടെക് വികസിപ്പിച്ചുകൊണ്ടിരിക്കുന്ന കൊവാക്സിന്റെ മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണം ആരംഭിക്കും. കോവാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം നടത്താന്‍ ഐസിഎംആര്‍ തങ്ങളുടെ ആശുപത്രിക്ക് അനുമതി ലഭിച്ചതായി വൈഡെഹി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്റ് റിസര്‍ച്ച് സെന്റര്‍ ഉദ്യോഗസ്ഥന്‍ കെ.രവി ബാബു പറഞ്ഞു.പരീക്ഷണ വേളയില്‍ വാക്‌സിന്‍ സന്നദ്ധപ്രവര്‍ത്തകര്‍ക്ക് രണ്ട് ഡോസുകളായി നല്‍കും. ആദ്യത്തേത് ബുധനാഴ്ചയും രണ്ടാമത്തേത് ഡിസംബര്‍ 30നും നല്‍കും. സന്നദ്ധപ്രവര്‍ത്തകര്‍ ആശുപത്രിയില്‍ തുടരേണ്ടതില്ലെങ്കിലും വിവരങ്ങള്‍ അറിയാനായി വീഡിയോ കോള്‍ വഴി ദിവസേന അവരെ നിരീക്ഷിക്കുമെന്നും കെ. രവി ബാബു പറഞ്ഞു.

സന്നദ്ധപ്രവര്‍ത്തകരില്‍ 18 വയസിന് മുകളിലുള്ള പുരുഷന്മാരും സ്ത്രീകളുമുണ്ട്. പ്രതിരോധ ശേഷിയുള്ളതും രേഗലക്ഷണങ്ങളില്ലാത്തവരും ടെസ്റ്റില്‍ നെഗറ്റീവ് ആവുന്നവര്‍ക്കുമാണ് ടെസ്റ്റ് വാക്‌സിന്‍ നല്‍കുന്നത്. അതേസമയം കര്‍ണാടക ആരോഗ്യമന്ത്രി കെ. സുധാകര്‍ ബയോടെക്കിലെ ശാസ്ത്രജ്ഞരുമായും ആശുപത്രിയിലെ ഡോക്ടര്‍മാരുമായും ചര്‍ച്ച നടത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →