റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഭരണകൂടങ്ങള്‍ വിമര്‍ശനങ്ങള്‍ കേള്‍ക്കാന്‍ ബാധ്യസ്ഥരാണ്: യുവാക്കളെ അഭിപ്രായ പ്രകടനത്തിന് അനുവദിക്കണമെന്ന് ബോംബെ ഹൈക്കോടതി

December 2, 2020 - 11:54 am

മുംബൈ: ജനാധിപത്യത്തില്‍ പൊതു കാര്യാലയമാണ് അതത് സര്‍ക്കാരുകള്‍. അവര്‍ പുതിയ നയങ്ങള്‍ കൊണ്ടുവരുമ്പോള്‍ വിമര്‍ശനങ്ങള്‍ കേള്‍ക്കാന്‍ ബാധ്യസ്ഥരാണെന്നും ബോംബെ ഹൈക്കോടതി. ഇത്തരം അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ യുവാക്കളെ അനുവദിക്കണമെന്നും എങ്കില്‍ മാത്രമേ ക്രിയാത്മക ഭരണം നടക്കുവെന്നും ഹൈക്കോടതി പറഞ്ഞു,

”ജനാധിപത്യത്തിലെ പൊതു കാര്യാലയം” വിമര്‍ശനങ്ങള്‍ നേരിടേണ്ടിവരും, നാധിപത്യത്തില്‍ ആത്യന്തികമായി മുഴുവന്‍ സമൂഹത്തിന്റെയും അവകാശങ്ങളും വ്യക്തിഗത അവകാശങ്ങളും തമ്മിലുള്ള സന്തുലിതാവസ്ഥ കണ്ടെത്തേണ്ടതുണ്ട്, ”യുവതലമുറയെ അഭിപ്രായം പകടിപ്പിക്കാന്‍ അനുവദിക്കുന്നില്ലെങ്കില്‍, അവര്‍ പ്രകടിപ്പിക്കുന്നത് ശരിയോ തെറ്റോ ആണെന്ന് അവര്‍ എങ്ങനെ അറിയും” എന്നുമാണ് കോടതി പറഞ്ഞത്.

നവി മുംബൈ നിവാസിയായ സുനൈന ഹോളി സമര്‍പ്പിച്ച ഹര്‍ജിയില്‍ ജസ്റ്റിസുമാരായ എസ്.എസ്. ഷിന്‍ഡെ, എം.എസ്. കാര്‍ണിക് എന്നിവരാണ് ഈ നിരീക്ഷണം നടത്തിയത്. സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിച്ചതിന് ഹോളിയ്‌ക്കെതിരേ യുവസേന അംഗം രോഹന്‍ ചവാന്‍ നല്‍കിയ പരാതികള്‍ സംബന്ധിച്ച ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *