കൊച്ചി : നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന് അറിയില്ലായിരുന്നുവെന്ന് കേസിലെ പ്രതി സ്വപ്ന സുരേഷ് മൊഴി നൽകി.
2020 ജൂലൈ 31 ന് 33 പേജുള്ള രഹസ്യമൊഴിയായിരുന്നു സ്വപ്ന സുരേഷ് നല്‍കിയത്. ഈ മൊഴി സീല്‍ഡ് കവറിലാക്കി കസ്റ്റംസ് ഹൈകോടതിയില്‍ നല്കി.
സ്വപ്ന സുരേഷ് പിടിയിലായതിന് ശേഷം രണ്ടുതവണയാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ മൊഴി രേഖപ്പെടുത്തിയത്. 2020 ജൂലൈ 27 നും 31 നും സ്വപ്ന സുരേഷ് നല്കിയ മൊഴികളിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

