മുംബൈ: ബോളിവുഡ് താരം ഊര്‍മിള മണ്ഡോദ്കര് വീണ്ടും രാഷ്ട്രീയത്തിൽ സജീവമാകുന്നു . മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ സാന്നിധ്യത്തിൽ ഊര്‍മിള ശിവസേന അംഗത്വമെടുത്തു. നിയമസഭാ കൗണ്‍സിലിലേക്ക് ശിവസേന ഊര്‍മിളയെ നാമനിര്‍ദേശം ചെയ്തിട്ടുണ്ട്. ഗവര്‍ണറുടെ തീരുമാനം അനുസരിച്ചായിരിക്കും നടപടി.ഗവര്‍ണര്‍ നോമിനേഷന് അംഗീകരിച്ചാല്‍ അവര്‍ എം.എല്‍.സി. ആകും. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മുംബൈ നോര്‍ത്ത് മണ്ഡലത്തില്‍ ബി.ജെ.പി. യുടെ ഗോപാല്‍ ഷെട്ടിയോട് പരാജയപ്പെട്ടിരുന്നു. അതിനു ശേഷം ഊര്‍മിള രാഷ്ട്രീയം വിട്ടിരുന്നു.
കലാകാരി എന്നനിലയിലാണ് ഊര്‍മിളയുടെ നോമിനേഷന്. ശിവസേന ഊർമിളയെ പാര്‍ട്ടി വക്താവായി നിയമിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്കിനെ വിമര്‍ശിച്ചാണ് ഊർമിള പാര്‍ട്ടിയില്‍നിന്ന് രാജിവെച്ചത്.