കണ്ണൂര്‍: കണ്ണൂര്‍ കേളകത്ത് ജ്വല്ലറി കുത്തി തുറന്ന് വന്‍ കവര്‍ച്ച. കയ്യുറയും മാസ്‌ക്കും ധരിച്ചെത്തിയ സംഘം വിദഗ്ദ പരിശീലനം ലഭിച്ചവരാണെന്ന് പോലീസ് പറയുന്നു. ഞായറാഴ്ച (30/11/2020 ) പുലര്‍ച്ചെ 2.40ഓടെയാണ് കേളകത്തെ ബിന്ദു ജ്വല്ലറിയില്‍ കവര്‍ച്ച നടന്നത്. കാറിലെത്തിയ സംഘം കമ്പിപ്പാര ഉപയോഗിച്ച് പൂട്ട് പൊളിച്ചാണ് അകത്തു കടന്നത്. രണ്ടുപേരെ പുറത്ത് നിര്‍ത്തി ബാക്കി രണ്ടുപേര്‍ 20 മിനിറ്റോളം കടക്കുളളില്‍ ചെലവിഴിച്ചതായി സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. ഞായറാഴ്ചയായതിനാല്‍ ആഭരണങ്ങള്‍ ലോക്കറിലായിരുന്നു സൂക്ഷിച്ചിരുന്നത്.
മേശ വലിപ്പിലുണ്ടായിരുന്ന പണം മുഴുവന്‍ ഇവര്‍ കൊണ്ടുപോയി. മൂന്നുമണിയോടെ പുറത്തിറങ്ങിയ സംഘം പേരാവൂരിലെ പലചരക്കുകടയും കുത്തിത്തുറന്നു. ഇവിടെ നിന്ന് 10,000രൂപയും ഒരുചാക്ക് കുരുമുളകും നഷ്ടമായി. രാവിലെ ഷട്ടില്‍ കളിക്കാനായി പോയ ചെറുപ്പക്കാരാണ് ജ്വല്ലറിയുടെ ഷട്ടര്‍ തുറന്ന് കിടക്കുന്നത് കണ്ട് പോലീസിനെ വിവരം അറിയച്ചത്. കണ്ണൂരില്‍ നിന്ന വിരലടയാള വി്ഗ്ദരും പോലീസ് നായയും എത്തി പരിശോധനകള്‍ നടത്തി. മോഷ്ടാക്കള്‍ കയ്യുറ ധരിച്ചിരുന്നതിനാല്‍ വിരലടയാളം ഒന്നും കിട്ടിയില്ല,സിസിടിവി ദൃശ്യങ്ങളില്‍ മോഷ്ടാക്കളുടെ മുഖവും അവ്യക്തമാണ്.