കണ്ണൂരില്‍ തെരുവ് കച്ചവടക്കാര്‍ക്കുനേരെ അസഭ്യവര്‍ഷം ചൊരിഞ്ഞ ഇന്‍സ്പെക്ടര്‍ക്കെതിരെ നടപടി

കണ്ണൂര്‍: കണ്ണൂരില്‍ തെരുവ് കച്ചവടക്കാര്‍ക്കുനേരെ അസഭ്യവര്‍ഷം നടത്തിയ ചെറുപുഴ ഇന്‍സ്‌പെക്ടര്‍ വിനീഷ് കുമാറിനെതിരെ നടപടി. വിനീഷ് കുമാറിനെ കെഎപി നാലാം ബെറ്റാലിയനിലേക്ക് തീവ്ര പരിശീലനത്തിനയച്ചു. അടുത്ത ഉത്തരവുണ്ടാവുംവരെയാണ് പരിശീലനം.

കഴിഞ്ഞ ദിവസം ചെറുപുഴ ടൗണിന് സമീപം റോഡുവക്കില്‍ കച്ചവടം നടത്തിയിരുന്നവര്‍ക്കു നേരെയായിരുന്നു ഇന്‍സ്‌പെക്ടറുടെ വിരട്ടല്‍. അസഭ്യവര്‍ഷം സാമൂഹ്യ മാധ്യമങ്ങളിലളടക്കം പ്രചരിച്ചതോടെ ഇയാള്‍ക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തളിപ്പറമ്പ ഡിവൈഎസ്പിയോട് ജില്ലാ പോലീസ് മേധാവി ആവശ്യപ്പെട്ടിരുന്നു.

ഇതിനുപുറനമേ സ്‌പെഷല്‍ ബ്രാഞ്ചും, ഇന്റലിജന്‍സും സംഭവം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ കൈമാറിയിരുന്നു. കച്ചവടക്കാരിലൊരാള്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. തെരുവ് കച്ചവടക്കാരാണ് ആദ്യം പ്രകോപനമുണ്ടാക്കിയതെന്നും ദശ്യങ്ങള്‍ എഡിറ്റ് ചെയ്തതാണെന്നും ആയിരുന്നു ഇന്‍സ്‌പെക്ടറുടെ വിശദീകരണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →