സിഎജി റിപ്പോര്‍ട്ടിനെചൊല്ലി വീണ്ടും അവകാശലംഘനത്തിന് നോട്ടീസ്

തിരുവനന്തപുരം: കിഫ്ബിക്കെതിരായ സിഎജി റിപ്പോര്‍ട്ടിനെ ചൊല്ലി വീണ്ടും പ്രതിപക്ഷത്തിന്റെ അവകാശ ലംഘന നോട്ടീസ് പ്രതിപക്ഷ എംഎല്‍എ കെ.എസ് ശബരീശനാണ് ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജേഷ്‌കുമാര്‍ സിംഗിനെതിരെ സ്പീക്കര്‍ക്ക് അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കിയത്. നേരത്തെ സി.എ.ജിയുടെ കരട് റിപ്പോര്‍ട്ട് ചോര്‍ത്തിയതുമായി ബന്ധപ്പെട്ട് ധനമന്ത്രി തോമസ് ഐസക്കിനെതിരെ വിഡി സതീശനും സ്പീക്കര്‍ക്ക് അവകാശ ലംഘന നോട്ടീസ് നല്‍കിയിരുന്നു.

ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് ലഭിച്ച സിഎജി റിപ്പോര്‍ട്ട് ഗവര്‍ണ്ണറുടെ അനുമതിയോടുകൂടി സഭയുടെമേശപ്പുറത്ത് വയ്ക്കുകയെന്നതായിരുന്നു അദ്ദേഹം സ്വീകരിക്കേണ്ടിയിരുന്ന നടപടിക്രമം. എന്നാല്‍ അതിന് പകരം റിപ്പോര്‍ട്ടിലെ കിഫ്ബിയെ സംബന്ധിക്കുന്ന ഭാഗം പകര്‍പ്പെടുത്ത് ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി കിഫ്ബി സിഇഒയ്ക്ക അയച്ചുകൊടുത്തതായി ഒരു പ്രമുഖ മലയാളം ചാനലില്‍ മന്ത്രി തോമസ് ഐസക്ക് തന്നെ വെളിപ്പെടുത്തിയിരുന്നു. മന്ത്രിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് കേരള നിയമസഭയുടെ നടപടിക്രമവും കാര്യ നിര്‍വഹണവും സംബന്ധിച്ച ചട്ടം 154 പ്രകാരം അഡീഷണല്‍ ചീഫ് സെക്രട്ടറിക്കെതിരെ നോട്ടീസ് നല്‍കിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →