ചണ്ഡിഗഡ്: ഹരിയാനയിലെ നൂഹില്‍ സഹോദരിമാരായ നാല് കുട്ടികളെ കഴുത്ത് മുറിഞ്ഞ് മരിച്ച നിലയില്‍ കണ്ടെത്തി. ഒരു വയസ്സിനും ഏഴ് വയസ്സിനും ഇടയില്‍ പ്രായമുള്ള നാലു ബാലികമാരാണ് കൊല്ലപ്പെട്ടത്. കുട്ടികളെ അമ്മ കൊലപ്പെടുത്തിയതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ അമ്മയ്ക്കെതിരെ കേസെടുത്തു.
മക്കളെ കൊലപ്പെടുത്തിയ ശേഷം അവര്‍ സ്വയം ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നാണ് മനസ്സിലാക്കുന്നത്.കുട്ടികള്‍ക്കൊപ്പം ഗുരുതര പരിക്കുകളോടെയാണ് അമ്മയെ കണ്ടത്. ഇവര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. കുട്ടികളുടെ അച്ഛന്റെ പരാതിയെത്തുടര്‍ന്നാണ് സ്ത്രീക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

