ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ ഡിസംബര്‍ 2 ന് പരിഗണിക്കും

ബെംഗളൂരു: കളളപ്പണക്കേസില്‍ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരഗണിക്കുന്നത് ഡിസംബര്‍ 2 ലേക്ക് മാറ്റി . ബെംഗളൂരു സിറ്റി സെഷന്‍സ് കോടതിയാണ് ഹര്‍ജി മാറ്റി വച്ചത്. എന്‍ഫോഴ്‌സ്മെന്റ് ഡയറക്‌ട്രേറ്റ് അറസ്റ്റ് ചെയ്ത നടപടി നിയമ വിരുദ്ധമാണെന്നാണ് ജാമ്യാപേക്ഷയില്‍ പറയുന്നത്.

പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന ബിനീഷിന്റെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി അടുത്തമാസം എട്ടാം തീയതിവരെ കേടതി നീട്ടിയിരുന്നു. ബിനീഷിന്റെ ബിനാമികളെന്ന് ഇഡി സംശയിക്കുന്ന ഡ്രൈവര്‍ അനിക്കുട്ടന്‍, എസ് അരുണ്‍ എന്നിവരെക്കൂടി ചോദ്യം ചെയ്യാനുണ്ട്. ഇവര്‍ക്ക് നേരത്തേ നോട്ടീസ് നല്‍കിയിരുന്നെങ്കിലും ഇതുവരെ ഹാജരായിട്ടില്ല

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →