വിവിധ പ്രത്യേകതകള്‍ ഉളള ഒരു പോസ്റ്റോഫീസ്

ശബരിമല: സന്നിധാനത്തൊരു പോസ്റ്റോഫീസുണ്ട്. അയ്യപ്പസ്വാമിക്കുള്‍പ്പടെ നിരവധി കത്തുകള്‍ എത്തുന്നുവെന്നതാണ് മൂന്നുമാസത്തേക്ക് മാത്രം പ്രവര്‍ത്തിക്കുന്നുവെന്നതാണ് ഈ പോസ്‌റ്റോഫീസിന്റെ ആദ്യ പ്രത്യേകത. ഇന്ത്യന്‍ പോസ്റ്റല്‍ സീലിനൊപ്പം അയ്യപ്പസ്വാമിയുടേയും 18-ാം പടിയുടേയും ചിത്രം ആലേഖനം ചെയ്ത സീലാണ് ഇവിടെ പതിപ്പിക്കുന്നത്. 689 713 എന്ന പിന്‍കോഡുളള ഈ പോസ്‌റ്റോഫീസ് പ്രവര്‍ത്തനം തുടങ്ങിയത് 1963ലാണ്.

ശബരിമല മണ്ഡലം തീര്‍ത്ഥാടന സമയത്ത് മാത്രമാണ് പോസ്റ്റോഫീസിന്റെ പ്രവര്‍ത്തനം. അതിന് ശേഷം അയ്യപ്പന്റെ ചിത്രം പതിച്ച മുദ്ര അടുത്ത മണ്ഡകലം തുടങ്ങുംവരെ റാന്നി പോസ്റ്റള്‍ ഇന്‍സ്പെക്ടറുടെ ഓഫീസിലാണ് സൂക്ഷിക്കുന്നത്. സന്നിധാനത്തിന്റെ പാശ്ചാത്തലത്തില്‍ ഫോട്ടോ പതിപ്പിച്ച സ്റ്റാമ്പ് തത്സമയം ലഭിക്കാനുളള സംവിധാവും ഇവിടെയുണ്ട്.

പോസ്റ്റല്‍ സേവനങ്ങള്‍ക്കുപുറമേ മൊബൈല്‍ റീചാര്‍ജ് ചെയ്യുന്നതിനുളള സൗകര്യവുമുണ്ട്. . അയ്യപ്പസ്വാമിക്ക് പ്രാര്‍ത്ഥന ,കല്ല്യാണ ക്ഷണക്കത്ത്, ഗൃഹപ്രവേശനത്തിനുളള ക്ഷണം, നന്ദി എന്നിങ്ങനെ നിരവധി കത്തുകളെയാണ് ദിനംപ്രതി സന്നിധാനം പോസ്‌റ്റോഫീസില്‍ ദിനംപ്രതി എത്തുന്നത്. രാത്രി വൈകിട്ടുവരെ പോസ്‌റ്റോഫീസ് പ്രവര്‍ത്തിക്കാറുണ്ട്.

Share
അഭിപ്രായം എഴുതാം