കൊച്ചി : കെ റെയിൽ പദ്ധതി പുനപരിശോധിക്കണമെന്ന ആവശ്യവുമായി ശാസ്ത്രസാഹിത്യപരിഷത്ത് രംഗത്തുവന്നു. കേരളത്തിൽ റെയിൽവേ ലൈൻ ഇരട്ടിപ്പിക്കലിനും സമാന്തര ലൈനിനും ഇലക്ട്രോണിക്സ് സിഗ്നലിനും വേണ്ടി കേന്ദ്ര സർക്കാരിൽ സമ്മർദം ചെലുത്തുകയാണ് ആവശ്യമെന്ന് പരിഷത്ത് അഭിപ്രായപ്പെടുന്നു. സ്റ്റാൻഡേർഡ് ഗേജ് ആയ കെ റെയിൽ പുറത്തുനിന്ന് വരുന്ന ട്രെയിനുകൾക്ക് ഉപയോഗിക്കാനാവില്ല എന്ന ന്യൂനതയുണ്ട്. കൂടാതെ തിരൂർ മുതൽ കാസർകോട് വരെയും തിരുവനന്തപുരം മുതൽ തിരൂർ വരെയും 15 മുതൽ 25 വരെ വീതിയെ ജനവാസം കുറഞ്ഞ പ്രദേശം കണ്ടെത്തേണ്ടത് ആവശ്യമാണ്. നെൽപ്പാടങ്ങളുടേയും തണ്ണീർത്തടങ്ങളുടേയും ഇടനാടൻ കുന്നുകളുടെയും നാശത്തിന് ഇത് കാരണമാകും. പാതയുടെ അഞ്ചിലൊന്ന് ഭാഗം പാലങ്ങളും തുരങ്കങ്ങളുമാണ്.
11 ജില്ലകളിൽ ആയി ഇരുപതിനായിരത്തിൽ പരം കുടുംബങ്ങളെയും പതിനഞ്ചായിരത്തിൽപ്പരം വ്യവസായ സ്ഥാപനങ്ങളിലും ഒഴിപ്പിക്കേണ്ടിവരും. ഈ പദ്ധതിക്ക് കേന്ദ്ര അനുമതി ലഭിച്ചിട്ടില്ല എന്നും ഇത് റിയൽഎസ്റ്റേറ്റ് കുംഭകോണത്തിനാണ് എന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തെ ആരോപിച്ചിരുന്നു. പദ്ധതിയുടെ കൺസൾട്ടൻസി ലഭിച്ചിരിക്കുന്നത് ഫ്രഞ്ച് കമ്പനിയായ അസിസ്റ്റൻറ് സിസ്ട്രയ്ക്കാണ്.

