ദേശീയ പൊതുപ്രവേശന പരീക്ഷയും നാല് വർഷ ബിരുദ കോഴ്സുകളിൽ സംസ്ഥാനസർക്കാർ എതിർക്കും

തിരുവനന്തപുരം : സർവ്വകലാശാല പ്രവേശനത്തിന് ദേശീയ വിദ്യാഭ്യാസ നയം നിർദ്ദേശിച്ചിട്ടുള്ള ഉള്ള രണ്ട് കാര്യങ്ങൾ സംസ്ഥാന സർക്കാർ എതിർക്കും . ഒന്ന് ദേശീയ പൊതുപ്രവേശന പരീക്ഷയും രണ്ടാമത്തെത് നാല് വർഷ ബിരുദ കോഴ്സുകളുമാണ്.

ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതിന് ഭാഗമായി ഗവർണർ സംസ്ഥാന സർക്കാരിനോട് അഭിപ്രായം നേടിയതിനെ തുടർന്നാണ് മന്ത്രി കെടി ജലീൽ ഉന്നതവിദ്യാഭ്യാസ സെക്രട്ടറി ഉഷ ടൈറ്റസ് എന്നിവർ ഈ അഭിപ്രായങ്ങൾ മുന്നോട്ടുവെച്ചത്. കേരളത്തിലെ വിദ്യാഭ്യാസ വിഹിതം കൂട്ടണമെന്നും സംസ്ഥാനസർക്കാരിന്റെ അനുമതിയില്ലാതെ കോളേജുകൾക്ക് സ്വയംഭരണ പദവി നൽകരുതെന്നും കേരളം ആവശ്യപ്പെടും. അധ്യാപക നിയമനത്തിനും ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിന് കൂടുതൽ ഫണ്ട് നൽകണം. നിലവിലെ അഫിലിയേറ്റ് കോളേജുകൾ ഉപേക്ഷിക്കില്ല. 50 ശതമാനം പേർക്കെങ്കിലും ഉന്നത വിദ്യാഭ്യാസം നൽകണമെന്ന് നയം നടപ്പിലാക്കാൻ കൂടുതൽ കേന്ദ്രസഹായം ലഭിക്കേണ്ടതുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →