ന്യൂഡൽഹി: നിവാര്‍ കൊടുങ്കാറ്റുമൂലം ശസ്ത്രക്രിയയ്ക്ക് ചൈന്നൈയിലേക്ക് എത്തിക്കാനാകാതെ രോഗി മരിച്ചു. ചെന്നൈയിൽ വെച്ച് നടത്താനിരുന്ന ശ്വാസകോശം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ മുടങ്ങിയതോടെയാണ് കഴിഞ്ഞ ഒരു മാസമായി കോവിഡിനോട് മല്ലിടുകയായിരുന്ന മധ്യപ്രദേശ് സ്വദേശിയായ ഡോ ശുഭം ഉപാധ്യായ (30) എന്ന യുവ ഡോക്ടർ മരണത്തിന് കീഴടങ്ങിയത്.
മധ്യപ്രദേശിലുള്ള ശുഭം ഉപാധ്യായയെ അവയവമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി ചെന്നൈയിലേക്ക് എയര്‍ലിഫ്റ്റ് ചെയ്യാന്‍ കൊടുങ്കാറ്റ് കാരണം സാധിച്ചില്ല. ഇതോടെ ശസ്ത്രക്രിയ നടത്താനുള്ള എല്ലാ സാധ്യതയും അടഞ്ഞു. ബുന്ധേല്‍ഖന്ദ് മെഡിക്കല്‍ കോളേജിലെ ഡോക്ടറാണ് ശുഭം. ഡോക്ടറുടെ ശ്വാസകോശത്തിന്റെ 90 ശതമാനവും വൈറസ് ബാധിച്ചിരുന്നു.
കോവിഡ് രോഗികളെ പരിശോധിക്കുകയായിരുന്ന ഡോക്ടറെ ഒക്ടോബര്‍ 28നാണ് വൈറസ് ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

