മറഡോണ നമ്മെ വിട്ടു പോകില്ലെന്ന് മെസ്സി, സമാനതകളില്ലാത്ത മാന്ത്രികനെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ

ബാഴ്സലോണ: ഡീഗോ മ​റഡോണയു​ടെ മരണത്തില്‍ അനുശോചനമറിയിച്ച്‌​ അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസ്സിയും പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും.

അര്‍ജന്റീനക്കും ഫുട്​ബാളിനും ഇത്​ ദുഃഖത്തി​ന്റെ ദിനമാണെന്ന്​ മെസ്സി പറഞ്ഞു. മറഡോണ നമ്മെ വിട്ടുപോയി. പക്ഷേ അദ്ദേഹം നമ്മില്‍ നിന്ന്​ ഒരിക്കലും പോവില്ല. കാരണം അദ്ദഹം അനശ്വരനാണ്​.

അദ്ദേഹത്തോടൊപ്പമുള്ള മനോഹര നിമഷങ്ങളെ ഇപ്പോള്‍ ഓര്‍മിക്കുകയാണ്​. ഡീഗോയുടെ കുടുംബത്തെ അനുശോചനം അറിയിക്കുകയാണെന്നും മെസ്സി ഫേസ്​ബുക്കില്‍ കുറിച്ചു.

എ​ന്റെ ഒരു സുഹൃത്ത്​​ വിട പറയുകയാണ്​. എക്കാലത്തേയും മികച്ച പ്രതിഭയും അനശ്വനുമായ ഒരാള്‍ വിട പറയുന്നു. സമാനതകളില്ലാത്ത മാന്ത്രികന്‍. ​അദ്ദേഹം വിടപറയുകയാണ്​. പക്ഷേ ഒരിക്കലും മായാത്ത പാരമ്പര്യം ഉപേക്ഷിച്ചാണ്​ അദ്ദേഹം മറയുന്നത്​ ക്രിസ്​റ്റ്യാനോ ​ഫേസ്​ബുക്കില്‍ കുറിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →