പത്തനംതിട്ട: ഒരേ ചിഹ്നത്തില്‍ ബ്ലോക്ക് ഡിവിഷനിലേക്ക് മത്സരിക്കുന്നത്
അമ്മയും മകളും.
അരിവാള്‍ ചുറ്റിക നക്ഷത്രം ചിഹ്നത്തിൽ ഇടതുപക്ഷ പാനലില്‍ പന്തളം, കോന്നി ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് മത്സരിക്കുന്നത് വള്ളിക്കോട് പ്ലാങ്കൂട്ടത്തില്‍ പി.ആര്. രാജന്റെ ഭാര്യ പ്രസന്നയും മകള്‍ അശ്വതി വിനോജുമാണ്.
പ്രചരണ ചൂടിലാണ് വീട്ടമ്മയായ പ്രസന്ന. അശ്വതി എസ്.എഫ്.ഐയിലൂടെയാണ് രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ ഭാഗമായത്. ബാല്യകാലം മുതല്‍ ഇടതുപക്ഷത്തോടാണ് അശ്വതിയ്ക്ക് അടുപ്പം. പിന്നീട് ഡി.വൈ.എഫ്.ഐയിൽ പ്രവര്‍ത്തിക്കുന്നു.
ജീവകാരുണ്യമേഖലയിൽ പ്രവർത്തിക്കുന്ന ലെഫ്റ്റ് ഈസ് റൈറ്റ് സെക്രട്ടറി വിനോജാണ് ഭര്‍ത്താവ്.

