ബി ജെ പി സ്ഥാനാർത്ഥി അ​സം സ്വ​ദേ​ശി​നി മു​ണ്‍​മി ഗൊ​ഗോ​യി​ക്ക് വീ​ട് നി​ര്‍​മി​ച്ചു നൽകുമെ​ന്ന് സുരേഷ് ഗോപി എം.​പി.

ഇ​രി​ട്ടി: ന​ഗ​ര​സ​ഭ​യി​ലെ പ​തി​നൊ​ന്നാം വാ​ര്‍​ഡ് വി​കാ​സ് ന​ഗ​റി​ൽ ബി.​ജെ.​പി സ്ഥാ​നാ​ര്‍​ഥി​യാ​യി മ​ത്സ​രി​ക്കു​ന്ന അ​സം സ്വ​ദേ​ശി​നി മു​ണ്‍​മി ഗൊ​ഗോ​യി​ക്ക് വീ​ട് നി​ര്‍​മി​ച്ചു നൽകുമെ​ന്ന് സുരേഷ് ഗോപി എം.​പി. അ​സ​മി​ല്‍​നി​ന്ന്​ ഇ​രി​ട്ടി​യു​ടെ മ​രു​മ​ക​ളാ​യി എ​ത്തിയ മുൺമി ഭർത്താവിനൊപ്പം ഒ​റ്റ​മു​റി വാ​ട​ക​വീ​ട്ടി​ലാണ് താ​മ​സി​ക്കുന്നത്.
മു​ണ്‍​മി​യെ​ക്കു​റി​ച്ച്‌​ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​റി​ഞ്ഞതോടെ വീട് വെച്ച് നൽകാൽ സന്നദ്ധത അറിയിക്കുകയായിരുന്നു സു​രേ​ഷ് ഗോ​പി എം.​പി​.

പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​വി​ലു​ള്ള​തി​നാ​ല്‍ തെ​ര​ഞ്ഞെ​ടു​പ്പി​നു ശേ​ഷ​മാ​യി​രി​ക്കും ഇ​തി​നാ​യു​ള്ള സാമ്പത്തി​ക സ​ഹാ​യം കൈ​മാ​റുന്നത്. ചെ​ങ്ക​ല്‍ ക്വാ​റി തൊ​ഴി​ലാ​ളി​യാ​യ സ​ജേ​ഷ് ഏ​ഴു വ​ര്‍​ഷം മു​മ്പാണ് ഇ​വ​രെ വി​വാ​ഹം ക​ഴി​ക്കു​ന്ന​ത്.

സ്ഥാനാർത്ഥിക്ക് ഇപ്പോൾ അ​സ​മീ​സി​നും ഹി​ന്ദി​ക്കും പു​റ​മേ മ​ല​യാ​ള​വും അ​നാ​യാ​സം സം​സാ​രി​ക്കാ​നാവും.

​ബി.​ജെ.​പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ. ​ര​ഞ്ജി​ത്ത്, ആ​ര്‍.​എ​സ്.​എ​സ് നേ​താ​വ്​ വ​ത്സ​ന്‍ തി​ല്ല​ങ്കേ​രി, ബി.​ജെ.​പി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍​റ്​ എം.​ആ​ര്‍. സു​രേ​ഷ്, വൈ​സ് പ്ര​സി​ഡ​ന്‍​റ്​ സി. ​ബാ​ബു, സെ​ക്ര​ട്ട​റി പ്രി​ജേ​ഷ് അ​ളോ​റ, മ​നോ​ഹ​ര​ന്‍ വ​യോ​റ എ​ന്നി​വ​ര്‍ തി​ങ്ക​ളാ​ഴ്ച ഇ​വ​ര്‍ താ​മ​സി​ക്കു​ന്ന വീ​ട്ടി​ലെ​ത്തി മു​ണ്‍​മി​യേ​യും ഭ​ര്‍​ത്താ​വ് സ​ജേ​ഷി​നെ​യും വി​വ​രം അ​റി​യി​ച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →