ബംഗളൂരു: തനിക്കെതിരായ ഇ.ഡിയുടെ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട്
ബിനീഷ് കോടിയേരി നൽകിയ ഹർജി കർണാടക ഹൈക്കോടതി തള്ളി. ബിനീഷിനെതിരെ തെളിവുണ്ടെന്ന ഇ.ഡിയുടെ വാദങ്ങൾ അംഗീകാരിച്ചാണ് ഹൈക്കോടതി നടപടി. കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി പറഞ്ഞു.
എന്നാൽ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയിൽ 24-11-2020 ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നോടെ കോടതി വാദം കേൾക്കും. ബംഗളൂരു സിറ്റി സിവിൽ സെഷൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്. 18-ന് പരിഗണിച്ച കേസിന്റെ തുടർവാദം ചൊവ്വാഴ്ചയിലേക്ക് നീട്ടിവെക്കുകയായിരുന്നു.
ജാമ്യാപേക്ഷ എതിർത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വിശദമായ റിപ്പോർട്ടും കോടതിയിൽ സമർപ്പിക്കും.

