കൊച്ചി: വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസില്‍ സ്വപ്‌നയേയും സരിത്തിനേയും ചോദ്യം ചെയ്യാനായി ഏഴുദിവസം കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് കസ്റ്റംസ് കോടതിയില്‍ അപേക്ഷ നല്‍കി. ഇരുവരേയും കോടതിയില്‍ ഹാജരാക്കാന്‍ എറണാകുളം അഡീഷണല്‍ സിജെഎം കോടതി നിര്‍ദ്ദേശിച്ചു. യുഎഇ കോണ്‍സുലേറ്റിലെ മുന്‍ സാമ്പത്തിക വിഭാഗം മേധാവിയും ഈജിപ്ഷ്യന്‍ പൗരനുമായ ഖാലിദ് മുഹമ്മദ് അലി ഷൗക്രി 1.30 കോടി രൂപയുടെ യുഎസ് ഡോളര്‍ ഒമാനിലേക്ക് കടത്തിയെന്ന സ്വപ്‌നയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇവരെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിട്ടുളളത്.
ആഗസ്റ്റ് ഏഴിനാണ് ബാഗിലൊളിപ്പിച്ച ഡോളറുമായി തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്ന ഖാലിദ് മുഹമ്മദ് അലി ഷൗക്രി ഒമാനിലേക്ക പോയത്. പരിശോധനകള്‍ ഒവിവാക്കാന്‍ സ്വപ്‌നയും സരിത്തും ഖാലിദിനെ അനുഗമിച്ചു. ഖാലിദ് ഒമാനില്‍ നിന്ന് കെയ്‌റോവിലേക്കും തങ്ങള്‍ ദുബായിലേക്കും പോയെന്നും സ്വപ്ന മൊഴി നല്‍കിയിരുന്നു.

