അമിത് ഷാ കഴിച്ചത് ആദിവാസി ഭവനത്തില്‍, പക്ഷെ ഭക്ഷണം പഞ്ചനക്ഷത്ര ഹോട്ടലിലെതെന്ന് മമത

കൊല്‍ക്കത്ത: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കഴിഞ്ഞ ദിവസം ബംഗാളിലെ ബന്‍കുര ജില്ലയിലെ ഒരു ആദിവാസി പാര്‍ട്ടി പ്രവര്‍ത്തകന്റെ വീട്ടിലെത്തി അമിത് ഷാ ഉച്ചഭക്ഷണം കഴിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചിരുന്നു.ഫോട്ടോ എടുക്കാനുള്ള ഷോയായിരുന്നു ഇതെന്നും അമിത് ഷാ കഴിച്ചത് ആദിവാസി കുടുംബം തയ്യാറാക്കിയ ഭക്ഷണമല്ലെന്നും ആ ഭക്ഷണം പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്ന് വരുത്തിയതാണെന്നും മമത പറഞ്ഞു.

ബന്‍കുരയില്‍ നടത്തിയ തിരഞ്ഞെടുപ്പ് പര്യടനത്തിനിടെയായിരുന്നു മമതയുടെ വിമര്‍ശനം.പൊള്ള വാഗ്ദാനങ്ങള്‍ നല്‍കുന്നയാളാണ് അമിത് ഷാ. ജനങ്ങള്‍ അത് മനസ്സിലാക്കി കഴിഞ്ഞു. ബംഗാളില്‍ ഞങ്ങള്‍ തന്നെ വീണ്ടും അധികാരത്തില്‍ വരും. ജനങ്ങള്‍ക്കായുള്ള സൗജന്യ റേഷന്റെ കാലാവധി ഇനിയും നീട്ടും, മമത പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →