സര്‍ ഛോട്ടു റാം ജിയുടെ ജന്മവാര്‍ഷികദിനത്തില്‍ ശ്രദ്ധാഞ്ജലി അര്‍പ്പിച്ച് പ്രധാനമന്ത്രി

ന്യൂ ഡൽഹി: സര്‍ ഛോട്ടു റാം ജിയുടെ ജന്മവാര്‍ഷിക ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു.

കര്‍ഷകര്‍ക്കുവേണ്ടിയുള്ള അദ്ദേഹത്തിന്റെ സേവനങ്ങള്‍ അനുസ്മരിച്ച പ്രധാനമന്ത്രി , സര്‍ ഛോട്ടു റാം ജി കര്‍ഷകരുടെ അവകാശങ്ങള്‍ക്കായി പോരാടുക മാത്രമല്ല, തൊഴിലാളികളുടെയും സമൂഹത്തിലെ ദുര്‍ബലരുടെയും ചൂഷണത്തിനിരയായവരുടെയും ശബ്ദമായി മാറിയെന്നും പറഞ്ഞു. സമൂഹത്തിന്റെ ഉന്നമനത്തിനായി അദ്ദേഹം നല്‍കിയ സംഭാവന എല്ലായ്‌പ്പോഴും ഓര്‍മിക്കപ്പെടുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Share
അഭിപ്രായം എഴുതാം