ന്യൂഡൽഹി: കൊവിഡ് വാക്‌സിന്‍ പരീക്ഷണം വിജയത്തിലേക്കെത്തുന്നു വെന്ന് ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല.
70.4 ശതമാനവും ഫലപ്രദമെന്നാണ് വ്യക്തമാക്കിയത്. 11,636 പേരില്‍ നടത്തിയ പരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് വെളിപ്പെടുത്തല്‍. പാര്‍ശ്വഫലങ്ങള്‍ ഇല്ലെന്നും കണ്ടെത്തിയിട്ടുണ്ട്. വാക്‌സിന്‍ കുറഞ്ഞ വിലയില്‍ വിപണിയിലെത്തും.
പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യം വാക്‌സിന്‍ നല്‍കിയവരില്‍ ആദ്യം പകുതി ഡോസ് നല്‍കി. പിന്നീട് നല്‍കിയ സെക്കന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് ഫുള്‍ ഡോസില്‍ വാക്‌സിന്‍ 90 ശതമാനവും വിജയം കൈവരിക്കുകയായിരുന്നു. ഇക്കാര്യം ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ വാക്‌സിന്‍ സംഘത്തിലെ അംഗമായ മോന്‍സി മാത്യു വിശദമാക്കി.

