പോലീസ് നിയമ ഭേദഗതി പിന്‍വലിച്ചതിൽ മുഖ്യമന്ത്രിയെ അഭിനന്ദിച്ച് പ്രശാന്ത് ഭൂഷണ്‍

ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാര്‍ പോലീസ് നിയമ ഭേദഗതി പിന്‍വലിച്ചതിൽ മുഖ്യമന്ത്രി പിണറായി വിജയനെ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ അഭിനന്ദിച്ചു. ട്വിറ്ററിലാണ് അഭിനന്ദനം അറിയിച്ചത്. പൊതുജന അഭിപ്രായത്തെ മാനിക്കുന്ന ചില മുഖ്യമന്ത്രിമാര്‍ എങ്കിലും ഉണ്ടെന്നറിയുന്നത് ഇപ്പോഴും സന്തോഷകരമാണെന്ന് അദ്ദേഹം കുറിച്ചു.

പോലീസ് നിയമ ഭേദഗതിക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെ ഭേദഗതി തത്ക്കാലം നടപ്പിലാക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. നിയമസഭയില്‍ ചര്‍ച്ച ചെയ്ത ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.

Share
അഭിപ്രായം എഴുതാം