ജ്വല്ലറി തട്ടിപ്പുകേസില്‍ മുന്‍ മന്ത്രി റോഷന്‍ ബെയ്ഗിനെ സിബിഐ അറസ്റ്റ് ചെയ്തു

മംഗളൂരു: ഐമ ജ്വല്ലറി നിക്ഷേപ തട്ടിപ്പുകേസില്‍ മുന്‍ മന്ത്രി റോഷന്‍ ബെയ്ഗിനെ സിബിഐ അറസ്റ്റ് ചെയ്തു. മതിയായ തെളിവുകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റെന്ന് സിബിഐ അറിയിച്ചു. ബംഗളൂരു കോടതിയില്‍ ഹാജരാക്കിയ ബെയ്ഗിനെ റിമാന്റ് ചെയ്തു.

ഹലാല്‍ നിക്ഷേപ വാഗ്ദാനങ്ങള്‍ നല്‍കി 80,000 മുസ്ലീങ്ങളില്‍ നിന്ന് 5,000 കോടി രൂപതട്ടിയെടുത്തുവെന്ന കേസാണ് സിബിഐ അന്വേഷിക്കുന്നത്. റോഷന്‍ബെയ്ഗ് ജ്വല്ലറിയില്‍ നിന്ന 400 കോടി രൂപ വാങ്ങിയത് തിരിച്ചുനല്‍കിയില്ലെന്ന് കേസിലെ ഒന്നാം പ്രതി ഐമ മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് മന്‍സൂര്‍ ഖാന്‍ മൊഴി നല്‍കിയിരുന്നു.

ആരോപണ വിധേയനായതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിരുന്നു.പിന്നീട് ബിജെപി പാളയത്തില്‍ കഴിയുകയായിരുന്നു. ശിവജി നഗര്‍ മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ എട്ടുതവണ എംഎല്‍എ ആയ റോഷന്‍ ഹജ്ജ്,വക്കഫ് ന്യൂനപക്ഷ മന്ത്രിയായിരുന്നു.

Share
അഭിപ്രായം എഴുതാം