അസം മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ തരുണ്‍ ഗൊഗോയ് അന്തരിച്ചു

ഗുവാഹത്തി: അസം മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ തരുണ്‍ ഗൊഗോയ് അന്തരിച്ചു. തിങ്കളാഴ്ച (23/11/20) വൈകിട്ടായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. കൊവിഡ് ബാധിച്ചതിന് ശേഷം ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിട്ടിരുന്ന ഗൊഗോയ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഗെഗോയിയുടെ ആരോഗ്യനില അത്യതികം മോശമായെന്ന് തിങ്കളാഴ്ച രാവിലെ അസം ആരോഗ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ്മ അറിയിച്ചിരുന്നു.

മൂന്നുതവണ അസം മുഖ്യമന്ത്രിയായിരുന്ന ഗൊഗോയ്, 50 വര്‍ഷം നീണ്ട പൊതു ജീവിതത്തിനിടയില്‍ കോണ്‍ഗ്രസിലും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളിലും വിവിധ പദവികള്‍ വഹിച്ചിരുന്നു. 1936 ഏപ്രിലിലായിരുന്നു അസമിലെ തായ് അഹോം കുടുംബത്തിലായിരുന്നു ജനനം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →