തൃശൂര്‍: ചീയാരത്ത് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയുടെ കഴുത്തിൽ കുത്തിയതിനു ശേഷം തീ കൊളുത്തി കൊലപ്പെടുത്തിയ കേസില്‍ പ്രതി വടക്കേക്കാട് സ്വദേശി നിധീഷിന് ജീവപര്യന്തം തടവും അഞ്ചു ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. തൃശൂര്‍ ജില്ലാ പ്രിന്‍സിപ്പല്‍ കോടതിയാണ് ശിക്ഷിച്ചത്.
പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനാണ് ചീയാരം സ്വദേശിയായ
നീതുവിനെ (22) വീട്ടിൽ കയറി കൊലപ്പെടുത്തിയത് . 2019 ഏപ്രില്‍ നാലിനാണ് കൊലപാതകം നടത്തിയത്.
കാക്കനാടുള്ള ഐടി കമ്പനിയില്‍ ജീവനക്കാരനായ നിധീഷ് കളമശ്ശേരിയില്‍ നിന്ന് കത്തിയും, വിഷവും നായരങ്ങാടിയിലെ പെട്രോള്‍ പമ്പില്‍ നിന്ന് പെട്രോളും വാങ്ങിയാണ് ചീയാരം പോസ്റ്റ് ഓഫീസിന് സമീപത്തുളള നീതുവിന്‍റെ വീട്ടിലേക്ക് എത്തിയത്.
തുടർന്ന് നീതുവുമായി കലഹിച്ച പ്രതി പെണ്‍കുട്ടിയുടെ കഴുത്തില്‍ കുത്തുകയും കയ്യിൽ കരുതിയ പെട്രോളൊഴിച്ച് തീകൊളുത്തുകയുമായിരുന്നു. പെൺകുട്ടി സംഭവ സ്ഥലത്തു തന്നെ മരിച്ചു