റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കാക്കകൾ വാടകയ്ക്ക് , മഹാരാഷ്ട്രയിലെ പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ കൗതുകമായി

November 23, 2020 - 12:29 pm

മുംബൈ: മേശയും കസേരയും കാറും വീടുമെന്നു വേണ്ട ഒട്ടു മിക്ക വസ്തുവകകളും വാടകയ്ക്കു കിട്ടുന്ന കാലമാണിത്. എന്നാൽ മഹാരാഷ്ട്രക്കാർ ഒരു പടി കൂടി കടന്ന് ജീവനുള്ള അനുസരണാ ശീലം നന്നേ കുറഞ്ഞ ഒരു കൂട്ടരെ വാടകയ്ക്ക് വച്ചു. മറ്റാരെയുമല്ല കാക്കകളെ തന്നെ. കാക്കകൾ വാടയ്ക്ക് എന്ന പരസ്യ പോസ്റ്ററും ഒട്ടിച്ചു.

“രക്ഷാ നിമഞ്ജനത്തിനും ദശക്രിയ ആചാരങ്ങൾക്കും കാക്കകളെ വാടകയ്ക്ക് ലഭിക്കും!” എന്നാണ് പോസ്റ്ററിലെ വാചകം. ‘പരിശീലനം സിദ്ധിച്ചവ’ എന്ന് പ്രത്യേകം എടുത്തു പറഞ്ഞിട്ടും ഉണ്ട്.

കർക്കടക വാവിന് ബലിച്ചോറുണ്ണാൻ വേണ്ടി ആത്മാക്കൾ വന്നില്ല എങ്കിൽ ഇനി മഹാരാഷ്ട്രയിലേക്ക് ഒരൊറ്റ ഫോൺ കോൾ മതി എന്നർത്ഥം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *