നടന്‍ അക്ഷത് ഉത്കര്‍ഷിന്റെ മരണം: കാമുകിയ്‌ക്കെതിരേ കേസെടുത്തു

മുംബൈ: യുവ നടന്‍ അക്ഷത് ഉത്കര്‍ഷിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കാമുകിക്കും സഹോദരിക്കും എതിരെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ മുംബൈ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. സംഭവത്തില്‍ ബിഹാര്‍ പോലീസ് ഉത്കാര്‍ഷിന്റെ ജന്മനാടായ മുസാഫര്‍പൂരില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസാണ് ഇപ്പോള്‍ മുംബൈ പോലിസ് ഏറ്റെടുത്തിരിക്കുന്നത്.

ബിഹാര്‍ സ്വദേശിയായ അക്ഷത് ഉത്കര്‍ഷിനെ മുംബൈയിലെ വസതിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്‌നേഹ ചൗഹാന്‍ എന്ന യുവതിയുമായി പ്രണയത്തിലായിരുന്ന അക്ഷത് അവര്‍ക്കൊപ്പമായിരുന്നു താമസിച്ചിരുന്നത് എന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. മുംബൈയില്‍ അന്ധേരിയിലായിരുന്നു ഇരുവരും ഒരുമിച്ച് താമസമിച്ചിരുന്നത്. സപ്തംബര്‍ 28ന് നടന്‍ തന്റെ അച്ഛനെ വിളിച്ചിരുന്നു. അവര്‍ ഒരു ടിവി ഷോ കണ്ടുകൊണ്ടിരുന്നതിനാല്‍ തിരിച്ചുവിളിക്കാമെന്ന് പറഞ്ഞു. തിരിച്ചുവിളിക്കാന്‍ പലതവണ ശ്രമിച്ചെങ്കിലും അക്ഷത് ഫോണ്‍ എടുത്തില്ല. അക്ഷത് ആത്മഹത്യ ചെയ്‌തെന്ന് പിന്നീട് സ്‌നേഹ ചൗഹാന്‍ വിളിച്ചറിയിക്കുകയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ അച്ഛന്‍ പറഞ്ഞു.

അവന്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ല. ഇത് കൊലപാതകമാണ്. അമ്പോലി പൊലീസ് സ്‌റ്റേഷനില്‍ കൊലപാതകേസ് രജിസ്റ്റര്‍ ചെയ്യാന്‍ ശ്രമിച്ചെങ്കിലും അവര്‍ തയ്യാറായില്ല. അസ്വഭാവിക മരണമാണ് രജിസ്റ്റര്‍ ചെയ്തത്. ഞങ്ങള്‍ പറയുന്നത് കേള്‍ക്കാന്‍ അവര്‍ തയ്യാറായില്ല. ബിഹാര്‍ പൊലീസിന്റെ സഹായം തേടാനാണ് ശ്രമിക്കുന്നത് എന്നും അക്ഷത് ഉത്കര്‍ഷിന്റെ അച്ഛന്‍ പറഞ്ഞിരുന്നു. തുടര്‍ന്നാണ് മുംബൈ പോലിസ് കേസ് ഏറ്റെടുത്തത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →