ആയിരം വര്‍ഷം പഴക്കമുള്ള ഭദ്രകാളി വിഗ്രഹം തകർത്ത മോഷ്ടാക്കൾ അറസ്റ്റിൽ

ബെംഗളൂരു: പന്ത്രണ്ടാം നൂറ്റാണ്ടിലെ കാളീവിഗ്രഹം തകര്‍ത്ത സംഭവത്തില്‍ പ്രതികളെ പോലീസ് പിടികൂടി.ഹസ്സനിലെ ദൊഡ്ഡഗഡ്ഡിവള്ളി ചതുക്ഷ്‌കുത ക്ഷേത്രത്തിലെ ആയിരം വര്‍ഷം പഴക്കമുള്ള ഭദ്രകാളി വിഗ്രഹമാണ് തകര്‍ത്തത്.

പുരാതന ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച്‌ നിധിശേഖരങ്ങള്‍ മോഷ്ടിക്കുന്ന വന്‍ സംഘത്തില്‍പ്പെട്ടവരാണ് അറസ്റ്റിലായത്. കഴിഞ്ഞ വര്‍ഷവും കര്‍ണ്ണാടകയില്‍ ഇത്തരത്തിലുള്ള കവർച്ച നടന്നിരുന്നു.

ഹൊയ്സാല രാജവംശ കാലത്ത് പണിതീര്‍ത്ത ദൊഡ്ഡഗഡ്ഡിവള്ളി ക്ഷേത്രവും, അകത്തെ വിഗ്രഹങ്ങളും. ഇവ കര്‍ണ്ണാടകയുടെ സംസ്‌കാരവുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല

Share
അഭിപ്രായം എഴുതാം