റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മാധ്യമ പ്രവര്‍ത്തകര്‍ക്കും, കായികതാരങ്ങള്‍ക്കും സര്‍ക്കാര്‍ ബംഗ്ലാവുകള്‍ അനുവദിക്കുന്നത്‌ നിര്‍ത്തലാക്കി

November 21, 2020 - 1:52 pm

ന്യൂഡല്‍ഹി: മാധ്യമ പ്രവര്‍ത്തകര്‍ക്കും, കായികതാരങ്ങള്‍ക്കും സര്‍ക്കാര്‍ ബംഗ്ലാവുകള്‍ അനുവദിക്കുന്നത്‌ നിര്‍ത്തലാക്കി. സര്‍ക്കാര്‍ ബംഗ്ലാവുകള്‍ സര്‍ക്കര്‍ ജീവനക്കാര്‍ക്കുമാത്രം നല്‍കുക എന്ന ചട്ടം നടപ്പാക്കുന്നതിന്റെ ഭാഗമായി അനുമതിപത്രം പുതുക്കി നല്‍കുന്നില്ല. കേന്ദ്ര സര്‍ക്കാര്‍ ബംഗ്ലാവുകളില്‍ താമസിക്കുന്ന 20 പ്രശസ്‌ത കലാകാരന്മാരോട്‌ ഡിസംബര്‍ 31 ന്‌ ബംഗ്ലാവ്‌ ഒഴിയാന്‍ ആവശ്യപ്പെട്ട്‌ കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം നോട്ടീസയച്ചു.

പ്രയാധിക്യം മൂലമുളള അവശതകള്‍ അനുഭവിക്കുന്ന തങ്ങളോട്‌ കരുണ കാട്ടണമെന്നാവശ്യപ്പെട്ട്‌ പ്രധാന മന്ത്രിക്കടക്കം നിവേദനം അയച്ചിരിക്കുകയാണ്‌ കലാകാരന്മാര്‍. പണ്ഡിറ്റ്‌ ബിര്‍ജു മഹാരാജ്‌, ദ്രുപത്‌ ഗായകന്‍ ഉസ്‌താദ്‌ വസുഫുദ്ദീന്‍ ഡാഗര്‍, മോഹിനിയാട്ടം നര്‍ത്തകി ഭാരതി ശിവാജി, കഥക്‌ ഗുരുഗീതാഞ്‌ജലി ലാല്‍, കുച്ചിപ്പുടി നര്‍ത്തകന്‍ ഗുരു ജയരാമ റാവു, ചിത്രകാരന്‍ ജിതിന്‍ ദാസ്‌ തുടങ്ങിയവര്‍ക്കാണ്‌ ബംഗ്ലാവ്‌ ഒഴിയാന്‍ നോട്ടീസ്‌ ലഭിച്ചത്‌.

31 ന്‌ശേഷം താമസം തുടര്‍ന്നാല്‍ കുടിശിക അടക്കം വന്‍തുക ഈടാക്കുമെന്നും കേന്ദ്രമന്ത്രി പ്രഹ്ലാദ്‌ ജോഷി വ്യക്തമാക്കി. മൂന്നുവര്‍ഷത്തേക്കാണ്‌ ബംഗ്ലാവ്‌ അനുവദിച്ചതെങ്കിലും പദ്‌മ പുരസ്‌കാരങ്ങളും സംഗീത നാടക അക്കാദമി അവാര്‍ഡുകളും ലഭിച്ച കലാകാരന്മാര്‍ വര്‍ഷങ്ങളായി അനുമതി പത്രം പുതുക്കാതെ താമസം തുടരുകയായിരുന്നു. 2014 ല്‍ എന്‍ഡിഎ സര്‍ക്കാര്‍ വന്നശേഷം സര്‍ക്കാര്‍ ബംഗ്ലാവുകള്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്‌ മാത്രമായി നല്‍കുക എന്ന ചട്ടം നടപ്പിലാക്കി വരികയാണ്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *