ഭുവനേശ്വര്‍: കോവിഡ് -19 വാക്‌സിന്‍ ലഭ്യമായാല്‍ ഗര്‍ഭിണികള്‍ക്കും 60 വയസ്സിന് മുകളിലുള്ളവര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മുന്‍ഗണന നല്‍കുമെന്ന് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് .
വാക്‌സിനേഷന്‍ പ്രോഗ്രാം ആരംഭിക്കുന്നതിനായി ആരോഗ്യ പ്രവര്‍ത്തകര്‍, അംഗന്‍വാടി, ആശാ പ്രവര്‍ത്തകര്‍ എന്നിവരുള്‍പ്പെടെയുള്ള മുന്‍നിര പ്രവര്‍ത്തകരുടെ ഡാറ്റാബേസ് സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കാന്‍ തുടങ്ങിയതായും അദ്ദേഹം പറഞ്ഞു.
ഒരു ഡാറ്റാബേസ് ഈ ആവശ്യത്തിനായി ഉണ്ടാക്കിയാല്‍ വാക്‌സിനേഷന്‍ പ്രോഗ്രാം സുഗമമാക്കും- പട്‌നായിക് പറഞ്ഞു.
വാക്‌സിന്‍ ലഭിച്ചാലും വൈറസ് രോഗം പകരുന്നത് തടയാന്‍ ആളുകള്‍ മുഖംമൂടി ധരിക്കുകയും കൈ ശുചിത്വം പാലിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. മഹാമാരിയുടെ രണ്ടാം തരംഗത്തെ അഭിമുഖീകരിക്കുന്ന യുഎസ്, യൂറോപ്യന്‍ രാജ്യങ്ങളെയും ഉദാഹരണമായി കാണിച്ചുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

