ബംഗാൾ പിടിക്കാൻ ബി ജെ പി; തെരഞ്ഞെടുപ്പ് വരെ മാസത്തിൽ രണ്ട് തവണ അമിത് ഷായും ജെ പി നദ്ദയും ബംഗാൾ സന്ദർശിക്കും

കൊൽക്കത്ത: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അടുത്ത വർഷത്തെ നിയമസഭാ തെരഞ്ഞെടുപ്പ് വരെ ഓരോ മാസവും രണ്ട് തവണ വച്ച് പശ്ചിമ ബംഗാൾ സന്ദർശിക്കുകയോ കുറഞ്ഞത് രണ്ട് ദിവസമെങ്കിലും സംസ്ഥാനത്ത് ചെലവഴിക്കുകയോ ചെയ്യും.

ബംഗാളിലെ ബി ജെ പി വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. ബിജെപി അധ്യക്ഷൻ ജെ പി നദ്ദയും ഓരോ മാസവും മൂന്ന് ദിവസം വീതം സംസ്ഥാനത്ത് ചെലവഴിക്കും.

നവംബർ അവസാന വാരത്തിൽ അമിത് ഷാ വീണ്ടും പശ്ചിമ ബംഗാൾ സന്ദർശിക്കും. നവംബർ മാസം ആദ്യം അദ്ദേഹം സംസ്ഥാനം സന്ദർശിച്ചിരുന്നു.

പശ്ചിമ ബംഗാളിനെ അഞ്ച് സംഘടനാ മേഖലകളായി വിഭജിച്ച് കേന്ദ്ര നേതാക്കൾക്ക് അവയുടെ ചുമതല നൽകാനാണ് ബി ജെ പി ഒരുങ്ങുന്നത്.

Share
അഭിപ്രായം എഴുതാം