മുംബൈ ഭീകരാക്രമണത്തിലെ മുഖ്യ സൂത്രധാരന്‍ ഹാഫിസ് സയ്ദിന് പത്തര വര്‍ഷം തടവ് ശിക്ഷ വിധിച്ച് പാകിസ്ഥാൻ കോടതി

കറാച്ചി: മുംബൈ ഭീകരാക്രമണത്തിലെ മുഖ്യ സൂത്രധാരന്‍ ഹാഫിസ് സയ്ദിന് പത്തര വര്‍ഷം തടവ് ശിക്ഷ. ഭീകരാക്രമണത്തിന് ഫണ്ട് സമാഹരിച്ച കേസുമായി ബന്ധപ്പെട്ടാണ് തടവ് ശിക്ഷ. പാകിസ്ഥാന്‍ കോടതിയുടേതാണ് വിധി.

ലാഹോറിലെ ടെറര്‍ ഫിനാന്‍സിംഗ് കേസുമായി ബന്ധപ്പെട്ട് അഞ്ചു വര്‍ഷത്തെ തടവ് ശിക്ഷ അനുഭവിച്ച്‌ വരികയാണ് ഹാഫിസ് സയിദ്.

കേസില്‍ മറ്റ് മൂന്ന് ഭീകരര്‍ക്കും കോടതി തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്. സഫല്‍ ഇഖ്ബാല്‍, യഹ്യാ മുജാഹിദ്, അബ്ദുള്‍ റഹ്മാന്‍ മഖ്ഖി എന്നിവര്‍ക്കാണ് കോടതി ശിക്ഷ വിധിച്ചത്. അബ്ദുള്‍ റഹ്മാന് 6 മാസം തടവ് ശിക്ഷയും മറ്റ് രണ്ടു പേര്‍ക്ക് പത്തര വര്‍ഷവുമാണ് തടവ്.

2019 ജൂലൈ 17 നാണ് ഹാഫിസ് സയിദിനെ അറസ്റ്റ് ചെയ്തത്. 2008 ലെ മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യ സൂത്രധാരനാണ് ഹാഫിസ് സയ്ദ്. 166 പേരാണ് മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഹാഫിസിനെ അമേരിക്കയും ഐക്യരാഷ്ട്ര സഭയും ആഗോള ഭീകരനായി പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു കോടി ഡോളറാണ് ഹാഫിസ് സയിദിന്റെ തലയ്ക്ക് അമേരിക്ക വിലയിട്ടിരിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →