ശ്രീനഗര്‍: ജമ്മുകശ്മീരിലെ പുല്‍വാമയിലെ തിരക്കേറിയ റോഡില്‍ ഭീകരര്‍ നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ 12 പേര്‍ക്ക് പരിക്കുപറ്റിയതായി പോലീസ് അറിയിച്ചു. ചൗക്ക കാകപ്പോറ പ്രദേശത്തായിരുന്നു ഭീകരാക്രമണം. സിആര്‍പിഎഫ് സംഘത്തെ ലക്ഷ്യമിട്ട ഗ്രനേഡ് ഉന്നംമാറി പതിക്കുകയും പൊട്ടിത്തെറിക്കുകയുമായിരുന്നു. പരിക്കേറ്റ നാട്ടുകാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ 12 പേര്‍ക്ക് പരിക്ക്
