ചൈനയുമായുള്ള ബന്ധം പുനസ്ഥാപിക്കാന്‍ ബിഡനോട് മുന്‍ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി

വാഷിങ്ടന്‍: ചൈനയുമായുള്ള ബന്ധം പുനസ്ഥാപിക്കാന്‍ നിയുക്ത പ്രസിഡന്റ് ജോ ബിഡനോട് മുന്‍ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ഹെന്റി കിസിംഗര്‍ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ലോകത്തിന് ഒന്നാം ലോകമഹായുദ്ധം പോലുള്ള ഒരു മഹാദുരന്തം നേരിടേണ്ടിവരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. അമേരിക്കയും ചൈനയും ഇപ്പോള്‍ കൂടുതല്‍ഏറ്റുമുട്ടലിലേക്ക് നീങ്ങുകയാണ്. അത്തരത്തിലുള്ള നയതന്ത്രമാണ് ഇപ്പോള്‍ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ചൈനയുടെ പഴയ സുഹൃത്ത്’ എന്നാണ് കിസിംഗര്‍ അറിയപ്പെടുന്നത്. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് അദ്ദേഹം ഇരു രാജ്യങ്ങളിലെയും അന്നത്തെ നേതാക്കളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ചൈന-യുഎസ് ബന്ധങ്ങള്‍ മികച്ച നിലയിലാക്കുന്നതിന് സംഭാവന നല്‍കുകയും ചെയ്ത വ്യക്തിയാണ് അദ്ദേഹം

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →