തിരുവനന്തപുരം : സ്വർണക്കള്ളക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിനെ ജയിലില്‍ ഒട്ടേറെപ്പേർ സന്ദർശിച്ചൂവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപിച്ചു.
എന്നാൽ സുരേന്ദ്രന്റെ പ്രസ്താവന തെറ്റെന്ന് ജയില് വകുപ്പ് പറയുന്നു. സ്വപ്നയുടെ അമ്മയും ഭർത്താവും മക്കളും സഹോദരന്മാരും മാത്രമാണ് ഇതുവരെ സ്വപ്നയെ സന്ദർശിച്ചത് എന്നും ജയിൽ വകുപ്പ് വ്യക്തമാക്കുന്നു.
ആരോപണം പിൻവലിച്ചില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന് ജയിൽ മേധാവി ഋഷിരാജ് സിങ് പറഞ്ഞു.
‘വസ്തുതാവിരുദ്ധമായ പ്രസ്താവനകൾ പിൻവലിച്ച് ഖേദം പ്രകടിപ്പിച്ചല്ലെങ്കിൽ നിയമനടപടി സ്വീകരിക്കും, ഋഷിരാജ് സിംഗ് കെ .സുരേന്ദ്രന് അയച്ച കത്തിൽ പറഞ്ഞു.