കാസർഗോഡ്: ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പ് കേസില്‍ റിമാന്‍ഡില്‍ കഴിയുന്നതിനിടെ ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് എം.സി കമറുദ്ദീന് എംഎല്‍എയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
17-11-2020 ചൊവ്വാഴ്ച രാവിലെയാണ് കമറുദ്ദീനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രമേഹനില ഉയര്‍ന്നതിനെ തുടര്‍ന്നാണ് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായത്.
കമറുദ്ദീന് കടുത്ത പ്രമേഹ രോഗിയാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന് നേരത്തെ കോടതിയെ അറിയിച്ചിരുന്നു. മെഡിക്കല്‍ രേഖകള്‍ പഴയതാണെന്ന പ്രോസിക്യൂഷന് വാദം അംഗീകരിച്ചാണ് കോടതി ജാമ്യം നിഷേധിച്ചത്.

