ബിനീഷ് കോടിയേരി നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ കസ്റ്റഡിയിൽ

ബംഗളൂരു: ബിനീഷ് കോടിയേരിയെ നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ കസ്റ്റഡിയിലെടുത്തു. ബംഗളൂരു ലഹരിക്കടത്ത് കേസിലെ സാമ്പത്തിക ഇടപാടിനെ തുടർന്ന് ബിനീഷ് നേരത്തെ ഇഡിയുടെ കസ്റ്റഡിയിലായിരുന്നു.

നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ പരപ്പന അഗ്രഹാര ജയിലില്‍ നിന്നാണ് ബിനീഷ് കോടിയേരിയെ കസ്റ്റഡിയിലെടുത്തത്. ബിനീഷ് കോടിയേരിയെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ കഴിഞ്ഞ ദിവസം കോടതിയെ സമീപിച്ചിരുന്നു. ഇത് പ്രകാരം 17-11-2020 ചൊവ്വാഴ്ച മുതൽ കോടതി എൻസിബിയുടെ കസ്റ്റഡിയില്‍ വിട്ടു നൽകി.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡി കാലാവധി നീട്ടിചോദിച്ചതിനാൽ നേരത്തെ എൻ സി ബി കസ്റ്റഡി ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല. ഇതേ തുടര്‍ന്ന് നര്‍ക്കോട്ടിക്‌സ് ബ്യൂറോ വീണ്ടും അപേക്ഷ സമര്‍പ്പിക്കുകയായിരുന്നു.

നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയാണ് ലഹരിക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഹമ്മദ് അനൂപിനെ ആദ്യം അറസ്റ്റ് ചെയ്തത്. തുടർന്നാണ് ബിനിഷിന്റെ പങ്ക് വ്യക്തമായതോടെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്തത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →