രണ്ടില ചിഹ്നം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു; പകരം ചെണ്ടയും ടേബിൾ ഫാനും

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എമ്മിന്റെ ചിഹ്നമായ രണ്ടില ചിഹ്നം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു. സംസ്ഥാന ഇലക്ഷന്‍ കമ്മീഷണര്‍ വി. ഭാസ്‌കരന്‍ ചിഹ്നം മരവിപ്പിച്ച് ഉത്തരവ് പുറപ്പെടുവിച്ചു.

രണ്ടില ചിഹ്നത്തിനായി അവകാശവാദം ഉന്നയിച്ച് കേരള കോണ്‍ഗ്രസ് എമ്മിലെ പി.ജെ. ജോസഫ് വിഭാഗവും ജോസ്. കെ. മാണി വിഭാഗവും രംഗത്തെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ചിഹ്നം മരവിപ്പിച്ചത്.

ഈ വിഭാഗങ്ങൾ ആവശ്യപ്പെട്ടതനുസരിച്ച് തദ്ദേശതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് കേരള കോണ്‍ഗ്രസ് (എം) ജോസഫ് വിഭാഗത്തിന് ചെണ്ടയും ജോസ്. കെ. മാണി വിഭാഗത്തിന് ടേബിള്‍ ഫാനും അനുവദിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →