സ്ഥാനാര്‍ത്ഥിക്ക് കെട്ടിവയ്ക്കാന്‍ തൊഴിലാളികളുടെ വക സംഭാവന

കൊട്ടാരക്കര: സ്ഥാനാര്‍ത്ഥിക്ക് കെട്ടിവയ്ക്കാന്‍ കശുഅണ്ടി തൊഴിലാളികളുടെ വക സംഭാവന. ജില്ലാ പഞ്ചായത്ത് നെടുവത്തൂര്‍ ഡിവിഷനിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി സുമാ ലാലിനാണ് പുത്തൂര്‍ തെക്കും പുറം സെന്റ് ഗ്രിഗോറിയോസ് ഫാക്ടറിയലെ തൊഴിലാളികള്‍ കെട്ടിവയ്ക്കാനുളള തുക നല്‍കിയത്. ശമ്പളത്തില്‍ നിന്നുളള വിഹിതം ചേര്‍ത്താണ് തുക സ്വരുക്കൂട്ടിയത്. ഫാക്ടറിക്കുമുന്നില്‍ നടന്ന ചടങ്ങില്‍ തൊഴിലാളികള്‍ തന്നെ സ്ഥാനാര്‍ത്തിക്ക് തുക കൈമാറി. .

ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാര്‍ത്ഥി എം ലീലാമ്മ, തെക്കുംപുറം വാര്‍ഡ് സ്ഥാനാര്‍ത്ഥി സുജി രാജന്‍, സിപിഎം സംസ്ഥാന കമ്മറ്റിയംഗം ബി. രാഘവന്‍, ജെ രാമാനുജന്‍, എസ് ശശികുമാര്‍, എന്‍ ഗോപാലകൃഷ്ണപിളള ,അമല്‍രാജ് ബെഞ്ചമിന്‍, ഗീത എന്നിവര്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →