തിരുവനന്തപുരം: കിഫ് ബി ഓഡിറ്റിൽ ശിവശങ്കറിന്റെ ചാർട്ടയേഡ് അക്കൗണ്ടന്റിന് ബന്ധമെന്ന വിവാദം രൂക്ഷമാകുന്നു.
സ്വർണക്കടത്ത് കേസിൽ പ്രതി സ്വപ്നയ്ക്ക് ലോക്കർ എടുക്കാൻ സഹായം നൽകിയ എം.ശിവശങ്കറിന്റെ സുഹൃത്ത് പി. വേണുഗോപാലിനെ ചുറ്റിപ്പറ്റിയാണ് പുതിയ വിവാദം .പി. വേണുഗോപാൽ പങ്കാളിയായ സുരി ആൻറ് കോ എന്ന സ്ഥാപനം രണ്ടാം ഘട്ട ഓഡിറ്റാണ് നടത്തുന്നത്.
കിഫ്ബിയിലെ ഓഡിറ്റിംഗിനെ പറ്റി സർക്കാരും സി എ ജിയും തമ്മിൽ ഏറ്റുമുട്ടൽ നടക്കുന്നതിന് പിന്നാലെയാണ് കിഫ് ബി ഓഡിറ്റൽ മസാല ബോണ്ട് സംബന്ധിച്ച പ്രശ്നം രൂക്ഷമാകുന്നത് ‘
കിഫ്ബി മസാല ബോണ്ട് ഇറക്കുന്നതിനോട് അന്നത്തെ ചീഫ് സെക്രട്ടറിയും ധനകാര്യ സെക്രട്ടറിയും വിയോജിപ്പ് രേഖപ്പെടുത്തിയതായാണ് വിവരം.
കുറഞ്ഞ പലിശയ്ക്ക് രാജ്യത്തിനകത്തു നിന്ന് വായ്പ കിട്ടുമെന്നിരിക്കെ മസാല ബോണ്ട് ഇറക്കേണ്ടതില്ലെന്ന് ധനകാര്യ സെക്രട്ടറി വ്യക്തമാക്കിയിരുന്നു.
എന്നാൽ ദീർല കാലത്തേക്ക് പ്രയോജനം ചെയ്യുമെന്ന് പറഞ്ഞ് ധനമന്ത്രി ബോണ്ട് ഇറക്കാൻ തീരുമാനിച്ചു.ഇതിന്റെ രേഖകളും പുറത്തായിട്ടുണ്ട്.
വിവാദത്തിനിടെ രാഷ്ട്രീയ നേതാക്കളുടെ പേര് പറയാത്തതു കൊണ്ടാണ് ഇഡി തന്നെ അറസ്റ്റ് ചെയ്തതെന്ന് എം.ശിവശങ്കർ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു.
എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചതിനൊപ്പമാണ് വെളിപ്പെടുത്തൽ. രാഷ്ട്രീയ പ്രേരിത അന്വേഷണമാണ് ഇപ്പോൾ നടക്കുന്നതെന്നും ചില പേരുകൾ വലിച്ചിഴയ്ക്കാൻ തനിക്ക് കടുത്ത സമ്മർദ്ദമുണ്ടെന്നും അദ്ദേഹം രേഖാമൂലം സമർപ്പിച്ച കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.