തിരുവനന്തപുരം: സംസ്ഥാനത്ത് നിർഭയ ഹോം പ്രവർത്തിക്കുന്നത്
ഇനി തൃശൂരിൽ മാത്രം. മറ്റെല്ലാ ജില്ലകളിലുമായി 13 നിര്‍ഭയ ഹോമുകള്‍ പൂട്ടാൻ തീരുമാനിച്ചു. ഇരകളുടെ പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കിയ ഉടന്‍ തൃശൂലേക്ക് മാറ്റും.
എല്ലാ ജില്ലകളിലെയും കുട്ടികളെ തൃശൂര്‍ ജില്ലയിലെ പുതിയ കേന്ദ്രത്തിലേക്ക് മാറ്റാനാണ് സര്‍ക്കാരിന്‍റെ തീരുമാനം.
കുട്ടികളുടെ സുരക്ഷ,മികച്ച ഭൗതിക സാഹചര്യം എന്നിവ പരിഗണിച്ചാണ് നടപടി എന്ന് സർക്കാർ വിശദീകരിച്ചു. പഠിക്കുന്ന കുട്ടികളെ ഏകീകൃത കേന്ദ്രത്തിലേക്ക് മാറ്റുന്നുവെന്ന് മന്ത്രി കെകെ ശൈലജയുടെ പ്രതികരിച്ചു.
വാടക കെട്ടിടങ്ങളില്‍ ഇരകളുടെ പുനരധിവാസവും സുരക്ഷിതത്വവും പ്രശ്നമാകുന്നു എന്നാണ് സാമൂഹ്യ നീതി വകുപ്പിന്‍റെ വിശദീകരണം.
ഇനി മുതല്‍ 10നും 18വയസിനും ഇടയില്‍ പ്രായമുള്ള അന്തേവാസികളെ തൃശൂരിലെ കേന്ദ്രത്തിലേക്ക് മാറ്റാനാണ് വനിതാ ശിശു വികസന വകുപ്പിന്‍റെ തീരുമാനം. ഇതോടെ പോക്സോ കേസ് ഇരകളുടെ പുനരധിവാസം പ്രതിസന്ധിയിലായി.
സംസ്ഥാനത്ത് പോക്സോ കേസ് ഇരകളെ 14 വിമന്‍ ആന്‍റ് ചൈല്‍ഡ് ഹോമുകളിലാണ് താമസിപ്പിക്കുന്നത്. സര്‍ക്കാര്‍ കേന്ദ്രത്തിലെ ഇരകളുടെ താമസം പോക്സോ പ്രതികള്‍ക്ക് സ്വാധീനിക്കുന്നതിൽ തടസമായിരുന്നു.
അതത് ജില്ലകളിൽ കഴിയുമ്പോൾ സ്വന്തം നാടും മാതാപിതാക്കളുടെ സാമീപ്യവും ഇരകള്‍ക്ക് ലഭിക്കുമായിരുന്നു.
ജില്ലാ കേന്ദ്രങ്ങളെ പോക്സോ കേസ് ഇരകളുടെ എന്ട്രി ഹോമുകളാക്കി പരിമിതപ്പെടുത്തി ജീവനക്കാരെ പുനര്‍വിന്യസിക്കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
ഇതുവഴി വര്‍ഷം 74 ലക്ഷം ലാഭിക്കാമെന്നും വനിതാ ശിശുവികസന ഡയറക്ടര്‍ പദ്ധതി നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്ന
യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്തെ നിര്‍ഭയാ നയത്തിന്‍റെ ചുവടുപിടിച്ചാണ് ജില്ലകളില്‍ ഇരകള്‍ക്കായി സുരക്ഷിത കേന്ദ്രങ്ങള്‍ പ്രവര്‍ത്തനം തുടങ്ങിയത്.
നിര്‍ഭയ ഹോമുകള്‍ പൂട്ടില്ലെന്ന് മന്ത്രി പറയുമ്പോഴും ഉത്തരവിലും പദ്ധതി നിര്‍ദ്ദേശത്തിലും പറയുന്നത് തൃശൂരിലേക്ക് മാറ്റുമെന്നാണ്.

