ബിനോയ് കോടിയേരിക്കെതിരെയുള്ള പീഡനക്കേസിൽ മുംബൈ പോലീസ് ഉടനെ കുറ്റപത്രം സമര്‍പ്പിച്ചേക്കും

മുംബൈ: ബിനോയ് കോടിയേരിക്കെതിരെയുള്ള പീഡനക്കേസിൽ 2020 നവംബർ മാസത്തിൽ മുംബൈ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചേക്കും. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് കോടതിയിൽ ഹർജി നൽകിയിരിക്കുകയാണ്.ഇത് പരിഗണിക്കാന്‍ മാസങ്ങള്‍ ബാക്കിനില്‍ക്കെയാണ് പുതിയ റിപ്പോര്‍ട്ട്.

ബിനോയ് കോടിയേരി തന്റെ കുഞ്ഞിന്റെ അച്ഛനാണെന്നും വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ചെന്നും ആരോപിച്ച് 2019 ജൂണിൽ ബീഹാർ സ്വദേശിനിയായ യുവതി നൽകിയ കേസ് ഒത്തുതീര്‍പ്പായിട്ടില്ലെന്ന് യുവതിയുടെ കുടുംബം അറിയിച്ചു. പോലീസ് കീഴ്‌കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചാല്‍ ഡിഎന്‍എ ഫലം ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയെ സമീപിക്കുമെന്ന് യുവതിയുടെ കുടുംബം വ്യക്തമാക്കി. ഡിഎന്‍എ ഫലം രജിസ്ട്രാറുടെ പക്കല്‍ രഹസ്യരേഖയായി സമര്‍പ്പിക്കണമെന്നാണ് കോടതിയുടെ നിര്‍ദേശം കുഞ്ഞിന്റെ പിതൃത്വം തെളിക്കുന്നതിനായി ഡിഎന്‍എ പരിശോധന നടത്തിയെങ്കിലും ബിനോയ് ഫലം കോടതിയില്‍ സമര്‍പ്പിച്ചിട്ടില്ല.കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകൾ പുറത്ത് വരുന്നതിനിടെയാണ് യുവതിയുടെ കുടുംബത്തിൻ്റെ വെളിപ്പെടുത്തൽ.

മുബൈയിലെ ബാറില്‍ ഡാന്‍സറായിരുന്നപ്പോഴാണ് ബിനോയ് കോടിയേരിയുമായി പരിചയത്തിലായതെന്നാണ് യുവതി പറയുന്നത്.താന്‍ ഗര്‍ഭിണിയായതോടെ ബിനോയ് മുംബൈയില്‍ നിന്നും മടങ്ങി. ചെലവുകള്‍ നോക്കുന്നതിൽ നിന്നും ഒഴിഞ്ഞുമാറി. പിന്നീട് ബിനോയിയുടെ വിവാഹം നടന്നതായി അറിഞ്ഞതെന്നും യുവതി ആരോപിക്കുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →