കൊച്ചി കോര്‍പ്പറേഷനിലേക്ക് യു ഡി എഫ് പാനലിൽ 64 സീറ്റുകളിൽ മത്സരം; 48 പേർ പുതുമുഖങ്ങൾ

കൊച്ചി: കൊച്ചി കോര്‍പ്പറേഷനിലേക്ക് യു.ഡി.എഫ് പാനലില്‍ 64 സീറ്റുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ മത്സരിക്കും. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ഘടകകക്ഷി സ്ഥാനാര്‍ഥികളെ 14-11-2020 ശനിയാഴ്ചയും 15.11.2020 ഞായറാഴ്ചയുമായി പ്രഖ്യാപിക്കും. നിലവില്‍ മേയറായിരുന്ന സൌമിനി ജെയിന് സീറ്റ് നല്‍കിയിട്ടില്ല. കോണ്‍ഗ്രസ് മത്സരിക്കുന്ന 64 സീറ്റുകളില്‍ 48 പേര്‍ പുതുമുഖങ്ങളാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയില്‍ 11 യുവാക്കളും.

നിലവില്‍ ഡെപ്യൂട്ടി മേയറായിരുന്ന കെ.ആര്‍ പ്രേംകുമാര്‍ തറേഭാഗം ഡിവിഷനില്‍ നിന്നും ജി.സി.ഡി.എ മുന്‍ ചെയര്‍മാന്‍ എന്‍. വേണുഗോപാല്‍ ഐലന്റ് നോര്‍ത്തില്‍ നിന്നും ജനവിധി തേടും.

യു.ഡി.എഫ് ഭൂരിപക്ഷം നേടിയാല്‍ മേയര്‍ സ്ഥാനത്തേക്ക് ഇവരിൽ ഒരാളെ പരിഗണിക്കും. ജില്ലയിലെ മുതിര്‍ന്ന നേതാക്കളുടെ വിമർശനത്തിനിരയായ സൌമിനി ജെയിന് ഇത്തവണ സീറ്റു ലഭിച്ചിട്ടില്ല.

ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന 18 സ്ഥാനാര്‍ഥികളെയും ഇന്നലെ പ്രഖ്യാപിച്ചു. ജില്ലാപഞ്ചായത്തിലെ 21 സീറ്റിലാണ് കോണ്‍ഗ്രസ് മത്സരിക്കുക. മുസ്‍ലിം ലീഗ് 2 സീറ്റിലും, കേരളകോണ്‍ഗ്രസ് ജോസഫ് വിഭാഗവും, ആര്‍എസ്പിയു ഓരോ സീറ്റുകളിലും മത്സരിക്കും. കഴിഞ്ഞ തവണ മുസ്‍ലിം ലീഗ് മത്സരിച്ചിരുന്ന ഏഴ് സീറ്റുകളില്‍ ഒരെണ്ണം കോണ്‍ഗ്രസ് ഏറ്റെടുത്തു. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം 3 സീറ്റിലും ആര്‍.എസ്.പി ഒരു സീറ്റിലുമാണ് മത്സരിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →