പെരിയ: തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ ഗവേഷണ വിദ്യാര്‍ത്ഥിനി മത്സര രംഗത്ത്. പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ എട്ടാം വാര്‍ഡിലാണ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി സികെ സബിത രംഗത്തുവന്നത്. യുഡിഎഫില്‍ നിന്ന് വാര്‍ഡ് പിടിച്ചെടുക്കാനാണ് സിപിഎം സബിതയെ നിയോഗിച്ചിരിക്കുന്നത്.
സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക വിദ്യാഭ്യാസ സംഘാടക രംഗത്ത് കൃത്യതയാര്‍ന്നതും ദിശാ ബോധത്തോടെയും ഉളള പ്രവര്‍ത്തനമാണ് സബിത കാഴ്ച വെക്കുന്നത്. കൊമേഴ്‌സില്‍ ബിരുദാനന്തര ബിരുദവും ബിഎഡും ഉളള സൗമ്യ സ്വഭാവത്തിനുടമയായ സബിത നിലവില്‍ ഗവേഷക വിദ്യാര്‍ത്ഥിനിയാണ്.