ഡോ.കമറുദ്ദീന്‍ സ്മാരക പരിസ്ഥിതി പുരസ്‌കാരം വിഎസ് അച്ചുതാനന്ദന്

തിരുവനന്തപുരം: പ്രഥമ കമറുദ്ദീന്‍ സ്മാരക പരിസ്ഥിതി പുരസ്‌കാരം മുന്‍ മുഖ്യമന്ത്രിയും സംസ്ഥാന ഭരണപരിഷ്‌ക്കരണ കമ്മറ്റി ചെയര്‍മാനുമായ വിഎസ് അച്ചുതാനന്ദന്. കേരളത്തിന്റെ പാരിസ്ഥിതിക പ്രശ്‌നങ്ങളില്‍ പ്രത്യേകിച്ച് പശ്ചിമ ഘട്ട സംരക്ഷണത്തില്‍ അദ്ദേഹം സ്വീകരിച്ച സുപ്രധാന നിലപാടുകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. 25,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.

ശാസ്ത്രജ്ഞനും പരിസ്ഥിതി സംരക്ഷകനുമായ ഡോ.എം കമറുദ്ദീന്റെ സ്മരണാര്‍ത്ഥമാണ് ഡോ. കമറുദ്ദീന്‍ ഫൗണ്ടേഷന്‍ ഫോര്‍ ബയോ ഡൈവേഴ്‌സിറ്റി കണ്‍സര്‍വേഷന്‍ പരിസ്ഥിതി പുരസ്‌കാരം നല്‍കുന്നത്. അകാലത്തില്‍ വിട പറഞ്ഞ കമറുദീന്‍ കുഞ്ഞിനോടുളള ആദരവിനൊപ്പം സമാന കാഴ്ചപ്പാടില്‍ പ്രവര്‍ത്തിക്കുന്ന ഓരോ വ്യക്തിക്കും സംഘടനക്കും പുരസ്‌കാരം പ്രോത്സാഹനവും അംഗീകാരവും കൂടിയാകണമെന്ന് ഫൗണ്ടേഷന്‍ പ്രസിഡന്റ് ഡോ.ബി ബാലചന്ദ്രന്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →